ശ്രീനഗര്‍: ജമ്മുവില്‍ വീണ്ടും ഭീകരരുടെ ആക്രമണം തൊഴിലാളികള്‍ക്ക്. ബീഹാര്‍ സ്വദേശിയായ കുടിയേറ്റ തൊഴിലാളിയെ കഴിഞ്ഞ ദിവസം ഭീകരര്‍ കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലാണ് ഭീകരാക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.
രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലയില്‍ തുരങ്കം നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണത്തിന്രെ കാരണം വ്യക്തമെല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് സൈന്യം കര്‍ശന സുരക്ഷ ഒരുക്കിയിട്ടുമുണ്ട്.