
‘ക്യൂബ ഇരുട്ടില്‍’ പവര്‍ഗ്രിഡ് തകര്‍ച്ച ബാധിച്ചത് 10 ദശലക്ഷം ആളുകളെ
ഹവാന: പവര്‍ഗ്രിഡ് തകരാറിലായതിനാല്‍ തലസ്ഥാനമായ ഹവാന ഉള്‍പ്പെടെ ക്യൂബയുടെ ഭൂരിഭാഗവും ഇരുട്ടിലായി. 10 ദശലക്ഷം ആളുകള്‍ക്കാണ് വൈദ്യുതി ഇല്ലാതായത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും സമയം വേണ്ടി വരുമെന്നതിനാല്‍ വൈദ്യൂതി ഉടനടി ഉണ്ടാകില്ലെന്നാണ് ക്യൂബന്‍ ഉര്‍ജ മന്ത്രാലയത്തിന്റെ അറിയിപ്പ്. വെള്ളിയാഴ്ച രാത്രിയോടെ കരീബിയന്‍ ദ്വീപിന്റെ ചില ഭാഗങ്ങളില്‍ അധികാരികള്‍ ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചു വെങ്കിലും ശനിയാഴ്ച്ച പൂര്‍ണ്ണമായ തടസമുണ്ടാവുകയായിരുന്നു.
വൈദ്യൂതി മുടങ്ങിയത് സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍,നിശാ ക്ലബ്ബുകള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും തടസപ്പെടുത്തി. വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ വിശ്രമമമില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ടില്‍ ദുഖമുണ്ടെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ്-കാനല്‍ ബെര്‍മൂഡെസ് പറഞ്ഞു. പ്ലാന്റ് തകരാന്‍ കാരണമെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.