മലപ്പുറം: ചങ്ങരകുളത്ത് കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച. തൃശ്ശൂർ മാടശ്ശേരി സ്വദേശിയും, സ്വർണവ്യാപാരിയുമായ ജിബിന്റെ ബാഗിൽ നിന്നും ഏകദേശം ഒരു കോടി രൂപ മൂല്യമുള്ള ഒന്നര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ജ്വല്ലറിയിൽ വില്പനയ്ക്കായി കൊണ്ടുപോകുന്ന സ്വർണമാണെന്ന് ജിബിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുകയുണ്ടായി.
കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലായിരുന്നു മോഷണം നടന്നത്. കുറ്റിപ്പുറം സ്റ്റോപ്പിൽ ജിബിൻ ബസിൽ കയറിയതും എടപ്പാളിലെത്തിയപ്പോഴാണ് ബാഗ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട്, പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.
സംഭവം നേരിട്ട് ചങ്ങരകുളം പൊലീസിൽ വിവരം അറിയിക്കുകയും, ബസിൽ യാത്ര ചെയ്തിരുന്നവരെ ഉൾപ്പെടെ പോലീസ് പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. ചങ്ങരകുളം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.