കാസര്‍കോട് ജില്ലയില്‍ നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത് (28) എന്ന യുവാവിനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. കവര്‍ച്ച, വധശ്രമം, ഭീഷണിപ്പെടുത്തല്‍, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സുജിത്ത്, കൂത്തുപറമ്പ് കവര്‍ച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ തുടര്‍ന്നാണ് പ്രതിയെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് ജില്ല കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ മുന്‍പും കാപ്പ ചുമത്തി നാട് കടത്തിയിരുന്നുവെങ്കിലും, വീണ്ടും നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.