കൊല്‍ക്കത്ത: കത്വ ജില്ലയില്‍ മൂന്ന് വയസുകാരിയെ പീഡനത്തിനിരയാക്കിയ പ്രതിയെ അറസ്റ്റു ചെയ്തു. ശനിയാഴ്ച്ചയാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. ബിസ്‌കറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് കുട്ടിയെ പ്രതി വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു.
പിന്നീട് കുട്ടി കരഞ്ഞ് കൊണ്ട് തന്റെ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞ വാക്കുകളില്‍ നിന്നാണ് കുട്ടി പീഡനത്തിനിരയായെന്ന് മനസിലായത്. തുടര്‍ന്ന് അമ്മ അയല്‍ക്കാരെ വിവരമറിയിച്ചു. പ്രകോപിതരായ അയല്‍വാസികള്‍ പ്രതിയുടെ വീട്ടിലേക്ക് ഓടിക്കയറി പ്രതിയെ തല്ലുകയും ഇയാളെ വീട്ടില്‍ പൂട്ടിയിട്ട് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്.