CrimeNational

യുവതിയെ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഡ്രൈവറും സുഹൃത്തുക്കളും പീഡിപ്പിച്ചു

നിസാമാബാദ്: ആന്ധ്രാ പ്രദേശില്‍ ബസ് കാത്തു നിന്ന 35 കാരിയായ യുവതിയെ അജ്ഞാതര്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. വെള്ളിയാഴ്ച്ച സഹോദരിയുടെ വീട്ടിലേയ്ക്ക് പോകാനായി ബസ് കാത്ത് നിന്ന യുവതിയെയാണ് അജ്ഞാതര്‍ ക്രൂരമായി പീഡിപ്പിച്ചത്. ബസ് കാത്ത് നില്‍ക്കുന്നതിനിടെ ഒരു ഓട്ടോഡ്രൈവര്‍ എത്തി സഹോദരിയുടെ വീട്ടിലേയ്ക്ക് വിടാമെന്ന് അറിയിക്കുകയും ആദ്യം ക്ഷണം നിരസിച്ച യുവതി പിന്നീട് ഓട്ടോയില്‍ കയറുകയുമായിരുന്നു.

എന്നാല്‍ ഓട്ടോ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ മറ്റൊരു വഴിയിലോട്ട് പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് മറ്റ് മൂന്ന് പേരെ വിളിച്ച് വരുത്തുകയും തുടര്‍ന്ന് ഓരോരുത്തരും യുവതിയെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് യുവതി ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയും നിസാമാബാദ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. യുവതിയെ ചികിത്സയ്ക്ക് വിധേയയാക്കിയ ശേഷം താല്‍ക്കാലിക പുനരധിവാസത്തിനുമായി സഖി സെന്ററിലേക്ക് മാറ്റി. കേസില്‍ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *