കൊച്ചി : തെന്നിന്ത്യൻ നടനായ ബാല ഏറെ നാളുകളായി വിവാദങ്ങളിൽ നിറഞ്ഞ് നിൽകുകയാണ്. നടന്റെ മുൻ ഭാര്യയും മകളും ബാലക്കെതിരെ ഉന്നയിച്ച ചില ആരോപണങ്ങളും നടനെതിരെ മുൻഭാര്യ നൽകിയ പരാതിയിൽ ബാലയെ അറസ്റ്റ് ചെയതതുമെല്ലാണ് നടന്റെ പേരിൽ വിവാദങ്ങളയുയരാനുള്ള പ്രധാന വിഷയം. എന്നാൽ ഇപ്പോയിതാ നടൻ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ പങ്ക് വച്ച് രംഗത്ത് എത്തിയിരിക്കുന്നു.
തന്നെ കുടുക്കാൻ ആരോ ശ്രമിക്കുന്നു എന്നും തന്നെ കള്ളക്കേസിൽ കുടുക്കാൻ ആരോ ശ്രമിക്കുന്നു എന്നും പറഞ്ഞ് കൊണ്ടാണ് നടൻ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബാല പുറത്തുവിട്ട വീഡിയോയില്‍ സ്‍ത്രീയും കുഞ്ഞുമാണ് ഉള്ളത്. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്‍ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്.
ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. വാതില്‍ തുറക്കുന്നുണ്ട്. തട്ടി തുറക്കുന്നുണ്ട്. എന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ട്. പൊലീസിനെ ഞാൻ വിളിച്ച് അറിയിച്ചിട്ടുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ.