CrimeKerala

‘പകല്‍കൊള്ള’ യുവാവിനെ കെട്ടിയിട്ട് മുളക്‌പൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ന്നു. എലത്തൂര്‍ കാട്ടില്‍ പീടികയിലാണ് സംഭവം നടന്നത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളില്‍ കെട്ടിയിട്ട് 25 ലക്ഷങ്ങള്‍ കവര്‍ന്നത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയിരുന്നു.

ഫെഡറല്‍ ബാങ്കില്‍ നിന്ന് ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് കവര്‍ന്നത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ സുഹൈലിനോട് പര്‍ദയിട്ട ഒരു സ്ത്രീ ലിഫ്റ്റ്‌ ചോദിച്ചു. വണ്ടി നിര്‍ത്തിയ ഉടന്‍ രണ്ട് പേര്‍ അതിക്രമിച്ച് കാറില്‍ കയറി. പിന്നീട് ഇവര്‍ സുഹൈലിനെ മര്‍ദിക്കുകയും ബോധം കെടുത്തുകയും ചെയ്തു. ശേഷം, ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി അക്രമസംഘം കടന്നു കളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *