പാറ്റ്‌ന: മധ്യപ്രദേശില്‍ യുവതിയെ പട്ടാളക്കാരനെന്ന വ്യാജേന പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിലായി. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് കപിലേഷ് ശര്‍മ്മ എന്ന വ്യാജ പട്ടാളക്കാരന്‍ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ യുവതിയുമായി സൗഹൃദമായത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നു.
എന്നാല്‍ കാമുകന്‍ പറഞ്ഞത് കള്ളമാണെന്നും സ്വകാര്യ ഹോസ്റ്റലില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന വ്യക്തിയാണെന്നും മനസിലായതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറി. എന്നാല്‍ പ്രണയത്തിലായിരുന്നപ്പോള്‍ യുവാവിന് അയച്ച സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുമെന്ന് പറഞ്ഞ് യുവാവ് നിരന്തരം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.