Crime

‘ലോറൻസ് എ ​ഗ്യാങ്സ്റ്റർ സ്റ്റോറി: അധോലോക നായകന്റെ ജീവിതം വെബ് സീരീസ് ആകുന്നു

അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ജീവിതം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ജാനി ഫയർഫോക്സ് ഫിലീം പ്രൊഡക്ഷൻ നിർമ്മിക്കുന്ന ‘ലോറൻസ്’: എ ​ഗ്യാങ്സ്റ്റർ സ്റ്റോറി’ എന്ന വെബ് സീരീസ് ഉടൻ റിലീസ് ചെയ്യുമെന്ന് ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്. സീരീസിന്റെ പേരിന് ഇന്ത്യൻ മോഷൻ പിക്ച്ചേഴ്സ് അസോസിയേഷൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ലോറൻസ് ബിഷ്ണോയിയുടെ ജീവിതകഥയെയാണ് ഈ സീരീസ് അവതരിപ്പിക്കുന്നത്. ഗുണ്ടാസംഘത്തിലേക്ക് എത്തിയതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ ബിഷ്ണോയിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് ഇതിവൃത്തം. യാഥാർത്ഥ്യ സംഭവങ്ങളെ നാടകീയമായി പ്രേക്ഷകരുടെ മുമ്പിലെത്തിക്കാനാണ് ഉദ്ദേശമെന്ന് പ്രൊഡക്ഷൻ മേധാവി അമിത് ജാനി വ്യക്തമാക്കി.

ബിഷ്ണോയിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കാൻ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയും തയാറെടുക്കുന്നുവെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ സൗന്ദര്യത്തെക്കുറിച്ചും വർമ വലിയ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. “ബിഷ്ണോയിയെപ്പോലെ സൗന്ദര്യമുള്ള ഒരു നടനെയും ഞാൻ കണ്ടിട്ടില്ല” എന്ന് വർമ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി.

അതേസമയം, മഹാരാഷ്ട്ര മുൻ മന്ത്രിയായ ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബിഷ്ണോയി സംഘത്തിനുള്ള ബന്ധം ബോളിവുഡിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ബാബാ സിദ്ദിഖി, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർ ബോളിവുഡിലെ പ്രധാന താരങ്ങളോടു സൗഹൃദം പുലർത്തിയിരുന്നു.

ബിഷ്ണോയി സംഘത്തിന്റെ നഗരത്തിലെ ഇടപെടലുകൾ കൂടുതൽ താരങ്ങളെ ഭീഷണിയിലാക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ബോളിവുഡ്.

Leave a Reply

Your email address will not be published. Required fields are marked *