മുംബൈ; ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തിയ ഷൂട്ടറുമാരില്‍ ഒരാളുടെ ഫോണില്‍ നിന്ന് മകന്‍ സീഷന്‍രെ ചിത്രം കണ്ടെത്തിയെന്ന് പോലീസ്. ബാബാ സിദ്ദിഖിനെ വധിച്ച പ്രതികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം തന്നെ പിടിയാലിയിരുന്നു. ഇവരില്‍ പ്രധാന ഷൂട്ടറിന്‍രെ ഫോണില്‍ നിന്നാണ് സീഷന്‍രെ ചിത്രം കണ്ടെത്തിയത്. സ്നാപ് ചാറ്റിലൂടെയാണ് പ്രതികള്‍ ചിത്രം കൈമാറിയത്.
വെടിവയ്പ് നടത്തിയവരും ഗൂഢാലോചന നടത്തിയവരും പരസ്പരം സന്ദേശങ്ങള്‍ അയക്കാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാബായ്ക്ക് പിന്നാലെ മകനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഒക്ടോബര്‍ 12-നാണ് മുംബൈയിലെ ബാന്ദ്ര ഏരിയയിലെ നിര്‍മല്‍ നഗറിലെ മകനും എംഎല്‍എയുമായ സീഷന്റെ ഓഫീസിന് സമീപം വെച്ച് സിദ്ദിഖിനെ മൂന്ന് പേര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.