‘റോ’യുടെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ യു.എസ്

പന്നൂനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കി എന്നാരോപിച്ചാണ് വികാസിനെതിരെ കേസെടുത്തിരിക്കുന്നത്

Gurpantwamt singh pannun

ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ ‘റോ’യുടെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ യു.എസ്. കുറ്റം ചുമത്തി. ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കുറ്റം ചുമത്തിയത്. പന്നൂനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കി എന്നാരോപിച്ചാണ് വികാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെ, എഫ്.ബി.ഐ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ വികാസിന്റെ പേരും ഉൾപ്പെടുത്തി

വികാസ് യാദവിനെ പിടികൂടാനുള്ള നടപടി

വികാസ് യാദവിനെ വിട്ടുനൽകുന്നതിന് യു.എസ്, ഇന്ത്യയെ ഔദ്യോഗികമായി സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹരിയാന സ്വദേശിയായ വികാസ്, നിലവിൽ സർക്കാർ സർവീസിൽ ഇല്ലെന്നും, ഇന്ത്യ ഇതുവരെ കൂടുതൽ പ്രതികരണങ്ങൾ നൽകിയിട്ടില്ലെന്നും സൂചനയുണ്ട്.

എഫ്.ബി.ഐയുടെ നിലപാട്

“യു.എസ് പൗരന്മാർക്കെതിരായ അതിക്രമങ്ങളെ എഫ്.ബി.ഐ വെച്ചുപൊറുപ്പിക്കില്ല,”എന്ന് എഫ്.ബി.ഐ ഡയറക്ടർ വ്യക്തമാക്കി. പന്നുവിന്റെ വിലാസം, ഫോൺ നമ്പർ, മറ്റ് തിരിച്ചറിയൽ രേഖകൾ തുടങ്ങിയ വിവരങ്ങൾ വികാസ് കൈമാറിയെന്നും എഫ്.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

മുൻപ് അറസ്റ്റിലായ നിഖിൽ ഗുപ്ത

ഈ കേസിൽ വികാസ് യാദവ് കുറ്റാരോപിതനായ രണ്ടാമത്തെ ഇന്ത്യക്കാരനാണ്. നേരത്തെ, നിഖിൽ ഗുപ്ത എന്ന ഇന്ത്യക്കാരനെയും ഇതേ കേസിൽ പ്രതിയാക്കി ജയിലിലാക്കിയിരുന്നു. 52 വയസ്സുള്ള നിഖിൽ ഗുപ്തയെ കഴിഞ്ഞ വർഷമാണ് ചെക് റിപ്പബ്ലിക്ക് അറസ്റ്റു ചെയ്തിരുന്നത്.
ന്യൂയോർക്കിൽ യു.എസ് പൗരനായ പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് നിഖിൽ ഗുപ്തയുടെ പേരിൽ കുറ്റം ചുമത്തിയിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments