അസം: കാണാതായ അഞ്ചുവയസുകാരന്‍രെ മൃതദേഹം നദിയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി സ്ഥാനത്ത് അമ്മയാണെന്ന് പോലീസ്. അസമിലെ മാര്‍ഗരിറ്റ ടൗണിലെ വീട്ടില്‍ വെച്ചാണ് കുട്ടിയെ കാണാതായത്. ഒക്ടോബര്‍ 11ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കാണാതായത്. കാണാനില്ലെന്ന് അന്ന് തന്നെ പോലീസില്‍ പരാതിയും ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് 14ആം തീയതി ബുര്‍ഹി ദിഹിംഗ് നദിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് തിരോധാനത്തിലും മരണത്തിലും പങ്കുണ്ടെന്ന് സംശയിക്കപ്പെട്ടു കൂടുതല്‍ ചോദ്യം ചെയ്യലില്‍ അമ്മ തന്നെയാണ് പ്രതിയെന്ന് മനസിലാക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ ഇല്ലാതാക്കാനുള്ള കാരണം വ്യക്തമല്ലെന്നും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, കുട്ടിയുടെ അമ്മയ്ക്ക് നെരെ ജനരോക്ഷം ഉണ്ടാവുകയും പോലീസ് ഇടപെട്ട് ക്രമസമാധാന നില സാധാരണ നിലയിലാക്കുകയും ചെയ്തു.