
ജയ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു. രാജസ്ഥാനിലെ നീം കാ താന ജില്ലയിലാണ് സംഭവം. 25 വയസുള്ള മുകേഷ് കുമാര്‍ മീണ എന്ന യുവാവാണ് നാലുപേരുടെ മര്‍ദനത്തില്‍ കൊല ചെയ്യപ്പെട്ടത്. വിവാഹിതയായ സ്ത്രീയുമായി അടുപ്പമുണ്ടെന്നാരോപിച്ചായിരുന്നു യുവാവിനെ കൊന്നത്. സംഭവത്തില്‍ നാലു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആള്‍ക്കൂട്ട മര്‍ദനം നടന്നുവെന്ന അറിയിപ്പിന്രെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്.
അവിടെ ചെന്നപ്പോള്‍ കണ്ടത് മൃതപ്രായനായ യുവാവിനെ ആയിരുന്നു. തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ്് മരണപ്പെട്ടു. മരിച്ചയാള്‍ ഒരു വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. മരിച്ച യുവാവിന്രെ സഹോദരിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. യുവാവും വിവാഹിതയായ യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തത്. അതിനാല്‍ തന്നെ മീണ യുവതിയുമായി സൗഹൃദത്തില്‍ ആയിരുന്നു.
എന്നാല്‍ അത് അവിഹിത ബന്ധമല്ലായിരുന്നു. മരണപ്പെട്ട ദിവസം തന്രെ സഹോദരന് യുവതിയെ കാണാന്‍ പോയിരുന്നു. പിന്നീടാണ് ആള്‍ക്കൂട്ട മര്‍ദനവും മരണവും ഉണ്ടായതെന്നും സഹോദരി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു.