ഭുവനേശ്വര്‍: ഭുവനേശ്വറില്‍ യുവാവിനെ റെയില്‍വ്വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കുടുംബം. യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മകനെ കൊന്നിട്ട് റെയില്‍വ്വേ ട്രാക്കില്‍ ഉപേക്ഷിച്ചതാണെന്നാണ് കുടുംബം പറയുന്നത്. 23 കാരനായ യുവാവിനെയാണ് ലിംഗരാജ് സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്റ്റേഷനിലെ ജീവനക്കാര്‍ ഇയാളെ പുലര്‍ച്ചെ കണ്ടിരുന്നുവെന്നും എന്നാല്‍ എപ്പോഴാണ് മരണപ്പെട്ടതെന്ന് വ്യക്തമല്ലെന്നുമാണ് പോലീസ് കണ്ടെത്തല്‍. യുവാവ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും ബുധനാഴ്ച രാത്രി ശരകാന്തറയിലെ യുവാവിന്റെ വീട്ടിലെത്തുകയും ബന്ധത്തില്‍ നിന്ന് പിന്‍മാറാണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ എടിഎം കാര്‍ഡ് വശത്താക്കിയ യുവാവ് യുവതി അറിയാതെ കുറച്ച് പണം പിന്‍വലിച്ചിരുന്നു. ഇതിനെ പറ്റിയും ഇരു കൂട്ടരും തമ്മില്‍ വഴക്ക് നടന്നിരുന്നു. പിറ്റേന്നാണ് യുവാവ് മരണപ്പെടുന്നത്.
ഇക്കാരണത്താല്‍, തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മകനെ കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവാവിന്‍രെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും കൊലപാതക സാധ്യത പരിശോധിക്കുകയും ചെയ്യുമെന്ന് ഖണ്ഡഗിരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.