മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ താരമെത്തുന്നു. സച്ചിൻ പരിക്ക് കാരണം നിലവിൽ വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ വരാൻ പോകുന്ന കുറച്ച് മത്സരങ്ങളിൽ താരം കളിക്കില്ല.
സീസണിലെ ആദ്യ നാല് മത്സരം കഴിയുമ്പോഴേക്കും സച്ചിൻന് പരിക്കേറ്റിരുന്നു. തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീം ഗോൾകീപ്പറായ മുഹമ്മദ് ജസീനെ ഐഎസ്എല്ലിലേക്ക് രജിസ്റ്റർ ചെയ്തത്. 20 ക്കാരനായ ജസീൻ മലയാളി കൂടിയാണ്.
ജസീൻ കഴിഞ്ഞ കുറച്ച് ദിവസമായി ബ്ലാസ്റ്റേഴ്സിൻ്റെ മെയിൻ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. മികച്ചൊരു നീക്കം തന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് നിലവിൽ നടത്തിയിരിക്കുന്നത്. സച്ചിൻ്റെ അഭാവത്തിൽ സോം കുമാറായിരുന്നു ഡ്യൂറൻഡ് കപ്പ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വല കാത്തത്.