ബംഗളൂരു: പോസ്റ്റ് ഓഫീസില്‍ എത്തിയ വിദേശ പാഴ്‌സലില്‍ കണ്ടെത്തിയത് കോടികളുടെ വിലയുള്ള മയക്കു മരുന്ന്. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഇന്ത്യാ പോസ്റ്റിന്റെ ഓഫീസിലാണ് മയക്കുമരുന്ന് പാഴ്‌സല്‍ എത്തിയത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗമാണ് കസ്റ്റംസ് അധികൃതരുമായി ചേര്‍ന്ന് 21.17 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നാണ് പിടികൂടിയത്.
606 പായ്ക്കറ്റുകളിലാണ് മയക്കുമരുന്ന് എത്തിയത്. ബെല്‍ജിയം, തായ്ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, യുഎസ്, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് പാഴ്‌സല്‍ എത്തിയത്. സംശയാസ്പദമായ 3,500 ഓളം പാഴ്സലുകള്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനിച്ചിരുന്നു.
ഈ പാഴ്‌സലുകളില്‍ 606 പാഴ്‌സലുകളിലാണ് നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. 28 കിലോ ഹൈഡ്രോ ഗഞ്ച, 2,569 ഗ്രാം എല്‍എസ്ഡി, 1.618 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, 11,908 എക്സ്റ്റസി ഗുളികകള്‍, 770 ഗ്രാം ഹെറോയിന്‍, 102 ഗ്രാം കൊക്കെയ്ന്‍, 1.217 കിലോ കഞ്ചാവ് ഓയില്‍ എന്നിവയാണ് പാഴ്‌സലുകളില്‍ ഉണ്ടായിരുന്ന മയക്കുമരുന്ന്.