GST വകുപ്പ് നിശ്ചലാവസ്ഥയില്‍; ഒഴിഞ്ഞുകിടക്കുന്നത് 200 തസ്തികകള്‍

kn balagopal and gst

തിരുവനന്തപുരം: സംസ്ഥാന വരുമാനത്തിൻ്റെ 80 ശതമാനം കൈകാര്യം ചെയ്യുന്ന ജി എസ് ടി (State Goods and Services Tax Department – Kerala GST) വകുപ്പ് നിശ്ചലാവസ്ഥയില്‍. 200 ലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ആറുമസത്തിലേറെയായി. രണ്ട് ജോയിൻ്റ് കമ്മീഷണർമാർ കഴിഞ്ഞ മെയ് 31 ന് വിരമിച്ചിരുന്നു ഇത് കൂടാതെ 40 ഓളം ഡെപ്യൂട്ടി കമ്മീഷണർമാരുടെ തസ്തികയും ഒഴിഞ്ഞ് കിടക്കുന്നു.

100ലേറെ ഇൻസ്പെക്ടർ തസ്തികകളും, 60 ഓളം ഓഫീസർ തസ്തികയുമാണ് ഒഴിഞ്ഞുകിടക്കുന്നതില്‍ പ്രധാനം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ജി എസ് ടി വരുമാന വർദ്ധനവ് രണ്ട് ശതമാനത്തിന് മുകളിലേക്ക് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പ്രമോഷൻ വഴി അർഹരായവരെ നിയമിച്ച് നികുതി പിരിവ് ഊർജിതമാക്കുകയാണ് വേണ്ടത്. എന്നാല്‍ ധനമന്ത്രിയും വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇപ്പോൾ പ്രമോഷൻ നടപടികളുമായി മുമ്പോട്ട് പോകാത്തത് വകുപ്പിലെ സ്ഥലംമാറ്റങ്ങൾ 2017 ലെ സർക്കാർ ഉത്തരവിന് വിധേയമായി സ്പാർക്ക് അധിഷ്ടിധ ഓൺലൈൻ സൗകര്യത്തിലൂടെ മാത്രമേ നടത്താവു എന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല വിധി ഉള്ളതിനാൽ വകുപ്പിൽ തോന്നുംപടിയുള്ള സ്ഥലംമാറ്റങ്ങൾ നടക്കില്ല എന്നതിനാലാണ് . ഒഴിവുള്ള തസ്തികളിൽ പ്രമോഷനിലൂടെ ആളുകളെ നിയമിക്കുന്നതിന് തടസ്സമില്ല എന്നിരിന്നിട്ടും ഒഴിവ് നികത്താൻ സർക്കാൻ തയ്യാറാകുന്നില്ല. ഇത് മൂലം താഴെക്കിടയിലുള്ള ഓഫീസ് അറ്റൻഡൻ്റ് കളാർക്ക് തസ്തികകളിലേക്കുള്ള PSC നിയമനവും അവതാളത്തിലായി.

പുതിയ നിയമനം കാത്തിരിക്കുന്ന അഭ്യസ്ഥവിദ്യരായ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ്. വകുപ്പിലെ തോന്നും പടി സ്ഥലമാറ്റത്തിൻ്റെ പേരിൽ നികുതി സെക്രട്ടറിയും കമ്മീഷണറും പ്രതിയായ കേസ് ലോകായുക്തയിൽ നിലവിലുണ്ട്. ഇത് കൂടാതെ പട്ടികജാതി കമ്മീഷൻ്റേയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റേയും കോടതിയലക്ഷ്യ നടപടികളിൽ നിന്നും നികുതി വകുപ്പ് കമ്മീഷണർ മാപ്പ് പറഞ്ഞ് തടിയൂരിയതാണ്.

വകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ ഇടത് സംഘടനകളുടെ സമ്മർദ്ദത്തിന് പുറമേ മന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖനും നികുതി വകുപ്പ് സ്പെഷ്യൽ കമ്മീഷണറും സർവ്വീസിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉപജാപക സംഘവും ചേർന്നാണ് നിയന്ത്രിക്കുന്നത് തങ്ങളുടെ ആഞ്ജാനുവർത്തികളായി നിൽക്കാത്ത ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ തലങ്ങും വിലങ്ങും സ്ഥലംമാറ്റും വനിതകൾക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് പോലും രക്ഷയില്ല.

സമയബന്ധിതമായി പ്രമോഷൻ നടത്തുകയും അടിയന്തിരമായി ഓൺ ലൈൻ ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്നാണ് ജീവനക്കാരിൽ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്. പ്രമോഷൻ നടപടികൾ വൈകിപ്പിക്കുന്നതും ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കാത്തതിനുമെതിരെ കോൺഗ്രസ് അനുകൂല പ്രതിപക്ഷ സർവ്വീസ് സംഘടന പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.

സർക്കാർ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈകാലുകൾ ബന്ധിച്ച് നികുതി വെട്ടിപ്പ് കാർക്ക് എല്ലാ ഒത്താശയും ചെയ്ത് നൽകുന്നു എന്ന ആക്ഷേപം കൂടി പ്രതിഷേധ പരിപാടിക്കായി സംഘടന തയ്യാറാക്കിയ നോട്ടീസിൽ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments