കടയുടമയെ കബളിപ്പിച്ച് കൈക്കലാക്കിയത് 1800 രൂപ; തട്ടിപ്പ് വീരന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഒക്ടോബര്‍ 8-ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം

Thiruvananthapuram

തിരുവനന്തപുരം: കല്ലമ്പലത്ത് ഗൂഗിള്‍ പേ വഴിയുള്ള പണം തട്ടിപ്പ്. കച്ചവട സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴിയുള്ള പണം തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒക്ടോബര്‍ 8-ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ് മുക്കിലെ സിത സ്റ്റോറിലാണ് തട്ടിപ്പ് നടന്നത്.

ബൈക്കിലെത്തിയ ഒരു യുവാവ് കടയില്‍ കയറി 180 രൂപയുടെ സിഗരറ്റ് ആവശ്യപ്പെട്ടു. പണം കൊണ്ടു നടക്കാറില്ലെന്നും ഗൂഗിള്‍ പേ വഴി പണമടയ്ക്കാമെന്നും പറഞ്ഞു. ഇത് കേട്ട കടയുടമ ഗൂഗിൾ പേ നമ്പർ നൽകുകയും ചെയ്തു. സിഗരറ്റ് വാങ്ങിയ ശേഷം യുവാവ് നമ്പര്‍ ജ്യേഷ്ഠന് കൈമാറിയതായും പണം ഇപ്പോള്‍ അയക്കുമെന്നും പറഞ്ഞ് കടയില്‍തന്നെ ഇരുന്നു. ജ്യേഷ്ഠന്‍ അയച്ചതില്‍ ഒരു അബദ്ധം പറ്റിയെന്നും 180 രൂപ അയച്ചപ്പോൾ ഒരബദ്ധം അയച്ചത് 1800 രൂപയായിപ്പോയെന്നും യുവാവ് പറഞ്ഞു. സിഗരറ്റിന്റെ പൈസ കഴിച്ച് ബാക്കി 620 രൂപ തിരിച്ചു തരണമെന്ന് ആവശ്യപ്പെടുകയും സ്‌ക്രീന്‍ഷോട്ട് കാട്ടിക്കൊടുക്കുകയും ചെയ്തു. സാങ്കേതിക പരിജ്ഞാനം കുറവായ കടയുടമ യുവാവ് താഴ്മയോടെ പറയുന്നത് കേട്ട് വിശ്വസിക്കുകയും 1620 രൂപ തിരിച്ചു നല്‍കുകയുമായിരുന്നു.

കുറച്ച് സമയങ്ങൾക്ക് ശേഷം എന്തോ സംശയം തോന്നിയ കടയുടമ അടുത്തുള്ള പരിചയക്കാരനെ വിളിച്ച് അക്കൗണ്ട് പരിശോധിച്ചെങ്കിലും ഒരു പൈസയും വന്നിട്ടില്ല എന്ന് മനസ്സിലായി. തുടര്‍ന്ന് സിസിടിവി പരിശോധിക്കുകയും ദൃശ്യങ്ങൾ കല്ലമ്പലം പോലീസിന് നൽകുകയുമായിരുന്നു.

അന്വേഷണത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഈ യുവാവ് ഇതേ രീതിയിൽ സമീപത്തെ മറ്റ് കടകളിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മടവൂര്‍ മേഖലയിലുണ്ടായ തട്ടിപ്പില്‍ 5000 രൂപയും പുല്ലൂര്‍ മുക്കില്‍ 1000 രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

പോലീസ് ഇപ്പോള്‍ പ്രതിക്കെതിരെയുള്ള അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, പ്രതി സ്വമേധയാ പോലീസ് സ്റ്റേഷനില്‍ ഹാജരായതിനാല്‍ പ്രശ്നപരിഹാരത്തിന് സന്നദ്ധനാണെന്നും പരാതിക്കാരുടെ രൂപ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments