ഇറ്റലി: ഇറ്റലിയില്‍ വാടക ഗര്‍ഭധാരണം നിയമവിരുദ്ധമാക്കി. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കിയത്. വാടക ഗര്‍ഭധാരണം നിയമവിധേയമായ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ഒരു മില്യണ്‍ യൂറോ വരെ പിഴയും ചുമത്താനും ഉത്തരവായിട്ടുണ്ട്.
‘മാതൃത്വം പ്രകൃതിയുടെ വരദാനമാണെന്നും അത് തികച്ചും പകരം വയ്ക്കാന്‍ കഴിയാത്തതാണെന്നും അത് നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയാണെന്നും ഇറ്റലിയിലെ സെനറ്റര്‍ ലവീനിയ മെന്നൂനി വ്യക്തമാക്കി. വാടക ഗര്‍ഭധാരണം കൊണ്ട് നിയമവിധേയമായ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ഒരു മില്യണ്‍ യൂറോ വരെ പിഴയും ചുമത്താനും ഉത്തരവായിട്ടുണ്ട്.
സറോഗസി സംസ്‌കാരം പിഴുതെറിയണം. സറോഗസി മനുഷ്യത്വരഹിതമായ സംവിധാനമാണ്. അത് കുട്ടികളെ സൂപ്പര്‍മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങളായി കണക്കാക്കുന്നുവെന്ന് കത്തോലിക്കാ സഭ പ്രകടിപ്പിച്ച നിലപാട് തന്നെയാണ് തനിക്കുള്ളതെന്ന് സെനറ്റര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ ജനനനിരക്ക് കുത്തനെ കുറയുന്നതും ഇത്തരം ഒരു നിയമം നിലവിലെത്താന്‍ കാരണമായെന്നും സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ നിയമത്തിനെതിരെ പലരും പ്രതിഷേധത്തിലെത്തിയിരുന്നു. സാധാരണ നിലയില്‍ അമ്മയാകാന്‍ കഴിയാത്തവര്‍ക്ക് ഈ മാര്‍ഗം ഒരു ഉപകാരമാണെന്നും ആര്‍ക്കെങ്കിലും സറോഗസിയിലൂടെ ഒരു കുഞ്ഞുണ്ടെങ്കില്‍ അവര്‍ക്ക് ഒരു മെഡല്‍ നല്‍കണം. എന്നാല്‍ അതിന് പകരം ഇവിടെ ജയിലിലേക്ക് അയക്കുന്നു.ഇതൊരു ഭീകരമായ നിയമമാണ്. ലോകത്ത് ഒരു രാജ്യത്തിനും ഇത്തരമൊരു കാര്യമില്ല. മനുഷ്യവകാശ ലംഘനമാണിതെന്നും മനുഷ്യവകാശ പ്രവര്‍ത്തകനായ ഫ്രാങ്കോ ഗ്രില്ലിനി വ്യക്തമാക്കി.