ഡോ. പി. സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയത്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി നിരന്തരം കോൺഗ്രസിനെതിരെ ആക്ഷേപങ്ങളുന്നയിക്കുന്നതിന്റെ പേരിലാണ് നടപടി. മുതിർന്ന നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും കേൾക്കാൻ സരിൻ തയാറായിരുന്നില്ല. അഭ്യൂഹങ്ങൾ പോലെ കോൺഗ്രസിനെതിരെ പാലക്കാട് മത്സരിക്കാനുള്ള സരിന്റെ ആഗ്രഹത്തിന് ഇപ്പോൾ വഴിതുറന്നിരിക്കുകയാണ്.