ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം, ക്യാമ്പിൽ നിന്നും ആരാധകരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലോകത്ത് അർജൻ്റീനയും, ബ്രസീലും കഴിഞ്ഞാൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഫുട്ബോൾ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ നടക്കുമ്പോൾ മഞ്ഞക്കടലായി സ്റ്റേഡിയം നിറയുന്നതും പലപ്പോഴായും ഫുട്ബോൾ ലോകം കണ്ടിട്ടുണ്ട്.
അതേപോലെയാണ് സാക്ഷാൽ ഇവൻ്റെ കാര്യവും. ഇവാൻ എന്നതിനേക്കാൾ, ബ്ലാസ്റ്റേഴ്സിൻ്റെ ആശാനേ അറിയാത്ത മലയാളികളില്ല. ആർത്തിരമ്പും കടലിനെ നോക്കി കൈപൊക്കി വിജയം ആഘോഷിക്കാറുള്ള ഇവാൻ ആശാനേ മലയാളികളെല്ലാം ഹൃദയത്തിലാണ് ഏറ്റെടുത്തിട്ടുള്ളതും.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പന്ത് തട്ടുമ്പോൾ മഞ്ഞപ്പട ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് ബ്ലാസ്റ്റേഴ്സിൻ്റെ പ്രിയപ്പെട്ട കോച്ച് ഇവാൻ വുകമനോവിചിനെയാണ്. കഴിഞ്ഞ മൂന്ന് ഐ എസ് എൽ സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സെർബിയൻ പരിശീലകൻ ഇത്തവണ ടീമിനോടൊപ്പമില്ല. എങ്കിലും ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും മറക്കാത്ത ഇവാൻ ആശാൻ മലയാളികൾക്ക് മുന്നിൽ വീണ്ടും എത്തുന്നു.
മീഡിയവൺ സംഘടിപ്പിക്കുന്ന റിയാദ് സൂപ്പർ കപ്പിൽ ഗസ്റ്റായി താൻ വരുന്നുണ്ടെന്ന് ഒഫീഷ്യലി ഇവാൻ വെളിപ്പെടുത്തി. കേരളത്തിൽ നിന്നുള്ള മികച്ച ഫുട്ബോൾ താരങ്ങളെ ഉൾപ്പെടുത്തിയാണ് റിയാദ് സൂപ്പർ കപ്പ് നടക്കുന്നത്. ഇത്തവണ സൂപ്പർ കപ്പിലെ ചീഫ് ഗസ്റ്റ് ആയി ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ എത്തും.
റിയാദ് സൂപ്പർ കപ്പിനുവേണ്ടി റിയാദിൽ വരുന്ന ഇവാൻ കൊച്ചിയിൽ കൂടി ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം കാണാൻ വരണമെന്ന് ആരാധകരുടെ ആവശ്യം ഉയർന്നിട്ടുണ്ട്. ഈ ആവശ്യം അത്ര നിസാരമായി ഇവാൻ തള്ളിക്കളയില്ല. മഞ്ഞപ്പടയെ ഏറെ സ്നേഹിക്കുന്ന ഇവാൻ കൊച്ചിയുടെ മണ്ണിൽ ഒരിക്കൽ കൂടി അവതരിക്കുമെന്നും പ്രതീക്ഷിക്കാം.