റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.
ഇൻഡിഗോയുടെ റിയാദ്-മുംബൈ വിമാനം “സുരക്ഷാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഗതിമാറ്റി വിട്ടു. മസ്ക്കറ്റിലേക്കാണ് ഗതിമാറ്റി വിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനം സുരക്ഷിതമായി നിരത്തിലിറക്കിയതായി അധികൃതർ അറിയിച്ചു.
റിയാദിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് 6E 74 സുരക്ഷാ മുന്നറിയിപ്പ് കാരണം മസ്‌കറ്റിലേക്ക് ഗതിമാറ്റി വിട്ടത് . എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു . മൊത്തം 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
എമർജൻസി ടീമുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംഭവത്തിൽ കൃത്യ സമയത്ത് തന്നെ നടപടി കൈകൊണ്ടുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.