ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് പരിശോധിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ മുനമ്പില്‍ മൂന്ന് തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയത്. ആക്രമണം എവിടെയാണെന്ന് വ്യക്തമാക്കുകയോ കൂടുതല്‍ വിശദീകരിക്കുകയോ ചെയ്യാതെയാണ് സൈന്യം പ്രസ്താവന ഇറക്കിയത്.
മരിച്ചവര്‍ ആരാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മൂവരില്‍ ഒരാള്‍ സിന്‍വാര്‍ ആയിരിക്കുമോ ഇല്ലയോ എന്നത് പരിശോധിക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.അതേസമയം പലസ്തീനികളുടെ അഭയാര്‍ഥി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന്റെ മുഖ്യ പങ്ക് വഹിച്ചത് സിന്‍വാര്‍ ആയിരുന്നു. ഗാസയില്‍ പ്രതികാര ആക്രമണത്തിന്‍രെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ കൊല്ലുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തു. യുദ്ധത്തിലുടനീളം സിന്‍വാര്‍ ഒളിവിലായിരുന്നു. വര്‍ഷങ്ങളോളം ഹമാസിന്റെ മുന്‍നിര വ്യക്തിത്വമുള്ള തലവനായിരുന്നു സിന്‍വാര്‍.