Gulf

യാത്രക്കാർക്ക് തിരിച്ചടി: ലഗേജ് പരിധിയിൽ കാര്യമായ കുറവ് വരുത്തി എയർലൈൻസ്

മനാമ:യാത്രക്കാർക്ക് കൊണ്ടുപോയേക്കാവുന്ന ലഗേജ് ഭാരത്തിൽ കാര്യമായ മാറ്റം വരുത്തി എയർലൈൻസ്. ഗൾഫ് എയർ വിമാന കമ്പനിയാണ് യാത്ര ലഗേജ് ഭാരത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ ഇക്കോണമി ക്ലാസ്സിൽ 46 (23 + 23) കിലോഗ്രാം ഭാരമാണ് കൊണ്ടുപോകാവുന്നത്. എന്നാൽ ഇതിലിപ്പോൾ കാര്യമായ അളവിൽ കുറവ് വരുത്തിയിരിക്കുകയാണ് അധികൃതർ.

46 കിലോ എന്നത് ഇക്കോണമി ലൈറ്റ് ക്ലാസ്സിൽ 25 കിലോയായും ഇക്കോണമി സ്മാർട്ട് ക്ലാസ് വിഭാഗത്തിൽ 30 കിലോയായും ഫ്ലെക്സ് ക്ലാസ്സിൽ 35 കിലോയുമാണ് അനുവദിച്ചിരിക്കുന്നത്. നിശ്ചിത തൂക്കം പ്രകാരം പരമാവധി അഞ്ച് ബാഗുകളിലാക്കി സാധനങ്ങൾ കൊണ്ട് പോകാവുന്നതാണ്. എന്നാൽ ഒരൊറ്റ ബാഗ് 32 കിലോയിൽ കൂടാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഇക്കോണമി ക്ലാസ്സിൽ ഹാൻഡ്ബാഗേജിന്റെ തൂക്കം 6 കിലോയായി തന്നെ തുടരുന്നതാണ്. ബി​സി​ന​സ് ക്ലാ​സി​ൽ നിലവിലെ 32+32 കിലോ ലഗേജ് എന്നത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറുന്നതാണ്. ഹാൻഡ് ബാഗേജ് നിലവിലെ ഒമ്പത് കിലോയായി തന്നെ തുടരുന്നതാണ് . ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *