ഗാസയിലെ ജനത നേരിടുന്നത് ‘കൊടും പട്ടിണി’യും തൊഴിലില്ലായ്മയുമെന്ന് യു എന്‍

ഗാസ; ഗാസയിലെ സാധാരണക്കാര്‍ നേരിടുന്നത് തൊഴിലില്ലായ്മയും രൂക്ഷമായ പട്ടിണിയുമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണ്ടെത്തല്‍. യുദ്ധ സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ അപര്യാപ്തതയും മറ്റുള്ളിടത്ത് നിന്ന് സഹായങ്ങള്‍ കുറഞ്ഞതുമാണ് ഗാസയെ ഈ അവസ്ഥയിലേയ്ക്ക് എത്തിച്ചതെന്നും യുഎന്‍ കൂട്ടിച്ചേര്‍ത്തു.ഈ സമയത്ത് നീട്ടുന്ന സഹായഹസ്തങ്ങള്‍ ഗാസക്കാര്‍ക്ക് ആശ്വാസം പകരുന്നതാകുമെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) റിപ്പോര്‍ട്ട് പറയുന്നു. ഇസ്രായേലിന്‍രെ ക്രൂരതയുടെ ഫലമാണ് 345,000 ഓളം ആളുകല്‍ അനുഭവിക്കുന്ന പട്ടിണിയെന്ന് യുഎന്‍ വ്യക്തമാക്കി.
ജനസംഖ്യയുടെ 16 ശതമാനം കൊടും പട്ടിണിയുടെ പിടിയിലാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ നടത്തിയ പ്രതികാര ആക്രമണത്തില്‍ വലിയ പ്രദേശങ്ങള്‍ നാശം വിതച്ച പ്രദേശത്ത് പട്ടിണിയുടെ അപകടസാധ്യത കൂടിയെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ തലവന്‍ ഫിലിപ്പ് ലസാരിനി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. കൊടും പട്ടിണിയും അതിലൂടെ ഉണ്ടാകുന്ന അനാരോഗ്യവും യുദ്ധ ഭുമിയില്‍ നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം കണക്കിലെടുത്താല്‍ ഗാസയിലെ ജനതയുടെ ജീവിതം വലിയ ദുരന്തമായി മാറുമെന്ന് യുഎന്‍ കണ്ടെത്തി.

ഇസ്രായേല്‍ ഗാസയ്ക്ക് സഹായങ്ങള്‍ നല്‍കുന്നവരെ എല്ലാ വിധേയനെയും ംതിര്‍ത്തിയിരിക്കുകയാണ്. ഗാസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്ന ഹൂതികള്‍ കപ്പലാക്രമണത്തിന് മുതിരാതിരിക്കാന്‍ അമേരിക്ക ഇസ്രായേലിന് നല്‍കിയ മുന്നറിയിപ്പ് പട്ടിണിക്ക് ശമനം വരുത്തിയേക്കാമെന്നാണ് നിഗമനം. 30 ദിവസത്തിനുള്ളില്‍ ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണം മെച്ചപ്പെടുത്തിയില്ലെങ്കില്‍ തങ്ങളുടെ ബില്യണ്‍ കണക്കിന് ഡോളറിന്റെ സൈനിക സഹായത്തില്‍ ചിലത് തടഞ്ഞുവയ്ക്കുമെന്നായിരുന്നു അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments