FinanceKerala Government News

കെ.എൻ. ബാലഗോപാലിനെ ഉപദേശിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തും

ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ഉപദേശിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തും. ധനവകുപ്പ് ജോയിൻ്റ് സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായും ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു. ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ സൗത്ത് ബ്ലോക്കിൽ ആയിരിക്കും ശ്രീറാമിൻ്റെ ഓഫിസ്. ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടർ സ്ഥാനത്തുനിന്നു മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷൻ ‍ഡയറക്ടർ അനുകുമാരിയാണു പുതിയ കലക്ടർ.

ഇടുക്കി കലക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ പൂർണ അധിക ചുമതലയും വഹിക്കും. കോട്ടയം കലക്ടർ വി.വിഘ്നേശ്വരിയാണു പുതിയ ഇടുക്കി കലക്ടർ. പിന്നാക്കവിഭാഗ വികസന ഡയറക്ടർ ജോൺ വി.സാമുവലിനെ കോട്ടയം കലക്ടറായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *