അമേരിക്ക; ട്രാഫിക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ അമേരിക്കന്‍ പൗരന് മക്കള്‍ക്ക് മുന്നില്‍ വെടിയേറ്റ് മരണപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ റോഡിലായിരുന്നു കഴിഞ്ഞ ദിവസം കൊലപാതകം നടന്നത്. ഗൈഡ എന്ന വ്യക്തി തന്രെ മൂന്ന മക്കളുമായി നോര്‍ത്ത് കേരാലിനിലേയ്ക്ക് വരികയായിരുന്നു. അപ്പോള്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവ്ന്ന കാറിന്രെ ഡ്രൈവറെ അവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാ്ക്കു തര്‍ക്കമായി.
പെട്ടെന്ന് ഗിഡന്‍സ് എന്ന വ്യക്തി ഗൈഡയെ വെടിവെയ്ക്കുകയായിരുന്നു. 13, 11, 2 വയസ്സുള്ള ഗൈഡയുടെ മൂന്ന് കുട്ടികളുള്ള ഗൈഡയുടെ കാറിന് നേരെയും ഗിഡന്‍സ് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഗൈഡയെ ഗിഡന്‍സ് കൊന്നത്. ഉടന്‍ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.