സിംഗപ്പൂര്‍: ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ലക്ഷപ്രഭു ആയി മാറിയ ഇന്ത്യക്കാരനെ പിന്നീട് തേടിയെത്തിയത് ജയില്‍വാസം. സിംഗപ്പൂരിലാണ് ഇയാൾക്ക് ഭാഗ്യവും നിര്‍ഭാഗ്യവും വന്നെത്തിയത്. കഴിഞ്ഞ വര്‍ഷം 47 കാരനായ പെരിയസാമി മതിയഴകന്റെ അക്കൗണ്ടിലേയ്ക്ക് ഏകദേശം 16 ലക്ഷം രൂപ എത്തിയിരുന്നു. മറ്റൊരാള്‍ തന്റെ അക്കൗണ്ടിലേയ്ക്ക് പൈസ നിക്ഷേപിച്ചപ്പോള്‍ അബദ്ധത്തില്‍ അത് പെരിയസ്വാമിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുകയായിരുന്നു. ഒരു യുവതി തന്റെ പേഴ്സണല്‍ ലോണ്‍ അടക്കുന്നതിനായി ഒരു കമ്പിനിയിലേയ്ക്ക് അയച്ച പണമാണ് തമിഴകന്റെ അക്കൗണ്ടിലേക്ക് എത്തിയത്. കൈമാറ്റത്തിന് ശേഷം, പണം ലഭിച്ചിട്ടില്ലെന്ന് കമ്പനി ഡയറക്ടര്‍ യുവതിയെ അറിയിച്ചു.
തെറ്റ് മനസിലായ യുവതി ഉടന്‍ തന്നെ ഫണ്ട് വീണ്ടെടുക്കുന്നതിനുള്ള സഹായത്തിനായി മതിയഴകന്റെ ബാങ്കുമായി ബന്ധപ്പെട്ടു. നാല് ദിവസത്തിന് ശേഷം, കമ്പനിയുടെ വിലാസത്തില്‍ മതിയഴകന്റെ അക്കൗണ്ടുള്ള ബാങ്കിലേയ്ക്ക് ഒരു കത്ത് അയച്ചു, എന്താണ് സംഭവിച്ചതെന്ന് അറിയിക്കുകയും തുക തിരികെ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബാങ്ക് ഇപ്രകാരം മതിയഴകനെ വിവരമറിയിച്ചെങ്കിലും പണം തരാന്‍ ഇയാള്‍ വിസമ്മതം അറിയിച്ചു.
ടര്‍ന്ന്, യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മതിയഴകന്‍ തന്റെ അക്കൗണ്ടിലേയ്ക്ക് പണം എത്തിയത് അറിയാമായിരുന്നുവെന്നും അയാള്‍ അത് മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റിയെന്നും കണ്ടെത്തി. ആ പണം കൊണ്ട് തന്റെ കടങ്ങള്‍ വീട്ടുകയും കുടുംബത്തിന് അയച്ച് നല്‍കുകയും ചെയ്തിരുന്നുവെന്ന് മതിയഴകന്‍ പറഞ്ഞു. പൈസ യുവതിക്ക് തിരിച്ചു നല്‍കാന്‍ സമയം അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും സമയം കഴിഞ്ഞിട്ടും ഇയാള്‍ പണം തിരികെ നല്‍കാത്തതിനാലാണ് നടപടി നേരിട്ടതെന്ന് പോലീസ് പറഞ്ഞു.