EducationNews

ഇനി ഡോക്ടർ അമൃത സതീശൻ; ഭാര്യയ്ക്ക് ആശംസകളോടെ എ.എ. റഹീം

കേന്ദ്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി അമൃത സതീശൻ. രാജ്യസഭ എം.പി എ.എ. റഹീമിന്റെ ഭാര്യയാണ് അമൃത. ഇക്കാര്യം എ.എ. റഹീം തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

സ്വപ്‌നം കാണുക എന്നത്, അത് സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കേന്ദ്ര സർവകലാശാലയിൽ നിന്നും നിയമത്തിലാണ് ഇന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയത്.. പ്രിയപ്പെട്ടവൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് എഎ റഹീം അമൃതയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പോസ്റ്റുകൾക്ക് താഴെ നിരവധി പേരാണ് അമൃത സതീശന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

wow… Congratulations … കുടുംബം കുട്ടികൾ തിരക്കുകൾ, തൊഴിൽ അതിനൊക്കെ ഇടയിലും ഒരു സ്വപ്നത്തിന് വേണ്ടി നിതാന്തമായി ശ്രമിച്ചാൽ മാത്രം സാധ്യമാവുന്ന നേട്ടം ?? Proud of you
എന്നാണ് ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കമന്റ്, മന്ത്രി കെ. രാജൻ, അഡ്വ. പി.വി. ശ്രീനിജൻ എംഎൽഎ, കെ.എസ്. ശബരിനാഥൻ, എം ലിജു, ടി.വി. രാജേഷ് തുടങ്ങീ നിരവധി പേർ അമൃതയുടെ ഡോക്ടറേറ്റ് നേട്ടത്തെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *