മുംബൈ: ബാബ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഷൂട്ടര്‍മാര്‍ വെടിവയ്ക്കാന്‍ പഠിച്ചത് യൂ ട്യൂബില്‍ നിന്നാണെന്ന് പോലീസ്. ഒക്ടോബര്‍ 12നായിരുന്നു ബാബ സിദ്ദിഖ് മരണപ്പെട്ടത്. നിര്‍മ്മല്‍ നഗര്‍ ഏരിയയിലെ എംഎല്‍എ മകന്‍ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് മൂന്നാളുകളാണ് ബാബയെ വെടിവെച്ചത്. രാജേഷ് കശ്യപ് (19),ഹരീഷ്‌കുമാര്‍ ബാലക്രം നിസാദ് (23), പ്രവീണ്‍ ലോങ്കര്‍, ഗുര്‍മൈല്‍ ബല്‍ജിത് സിംഗ് (23) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ഇവര്‍ കൃത്യം നടത്തുന്നതിനായി മുംബൈയിലെ കുര്‍ള ഏരിയയിലെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.ഈ വേളയിലാണ് യുട്യൂബിലെ വീഡിയോകള്‍ കണ്ട് വെടിവയ്ക്കല്‍ പരിചിതമായത്. ഗൗതമെന്ന പ്രതിയായിരുന്നു പ്രധാന ഷൂട്ടര്‍. തോക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്നതിനാലാണ് പ്രധാന ഷൂട്ടറായി നിയമിച്ചത്.
കുര്‍ളയിലെ ഒരു വാടക വീട്ടില്‍ താമസിച്ചപ്പോള്‍ കശ്യപിനെയും സിംഗിനെയും തോക്ക് കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിച്ചത് ഗൗതമാണ്, അവിടെ അവര്‍ തുറസ്സായ സ്ഥലമില്ലാത്തതിനാല്‍ ബുള്ളറ്റുകളില്ലാതെ ഷൂട്ടിംഗ് നടത്തിയാണ് പ്രാക്ടീസ് ചെയ്തത്. ഏകദേശം നാലാഴ്ചയോളം യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് അവര്‍ ആയുധത്തിന്‍രെ സാങ്കേതിക വശങ്ങള്‍ പഠിച്ചതെന്നും പോലീസ് പറഞ്ഞു.