കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് ആതിര മാധവ്. ഗര്‍ഭിണിയായതിനെ തുടർന്ന് താരം പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. അതിനുശേഷം യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ ആതിര, അടുത്തിടെ എന്ന സീരിയലിൽ ഒരു അതിഥി വേഷം ചെയ്താണ് താരം തിരിച്ചുവരവ് നടത്തിയത്.
ഇപ്പോൾ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരു കിടിലൻ ട്രാൻസിഷൻ വീഡിയോ ചെയ്തിരിക്കുകയാണ് ആതിര. വീഡിയോയിൽ ആദ്യം സാധാ വേഷത്തിൽ പൂജ ചെയ്യുന്ന രീതിയിൽ എത്തുന്ന ആതിര, ഒരു ഞൊടിയിടയിൽ തന്നെ ദേവീ രൂപത്തിലേക്ക് മാറുന്നു. ഈ മനോഹര ട്രാൻസിഷൻ വീഡിയോ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് ഇതിനു പിന്നാലെ പ്രശംസകളുമായെത്തിയത്.
അതോടൊപ്പം, ആതിര തന്റെ യൂട്യൂബ് ചാനലിൽ അനുമോൾക്കൊപ്പം പങ്കുവെച്ച വീഡിയോയും വലിയതോതിൽ വൈറലാകുകയാണ്. കള്ള് കുടിച്ച് മയങ്ങി അനു ആതിരയുടെ മടിയിലേക്ക് വീഴുന്നതും അതിനെ തുടർന്നുള്ള തമാശയുമാണ് വീഡിയോയുടെ ഉള്ളടക്കം. അനുമോൾ കള്ള് കുടിച്ചെന്നാണ് പലരും തെറ്റിദ്ധരിച്ചതെങ്കിലും,സത്യത്തിൽ ഇത് ആതിരയ്ക്കുള്ള ഒരു പ്രാങ്ക് വീഡിയോ ആയിരുന്നുവെന്ന് പിന്നീടാണ് മനസിലായത്.