ടൊയോട്ട മോട്ടോഴ്സിന്റെ മുൻ ചെയർമാൻ വിക്രം കിര്ലോസ്കറിന്റെ മകൾ മാനസി കിർലോസ്‌ക്കർ ടാറ്റ ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസ് നേതാവാണ്. 2022 – ൽ തന്റെ പിതാവിന്റെ വിയോഗത്തെ തുടർന്ന് ബിസിനസ് സാമ്രാജയത്തേക്ക് ചുവടുവെച്ച മാനസി ഇപ്പോൾ ഈ മേഖലയിൽ അത്യുന്ന പ്രകടനം കാഴ്ചവെക്കുകയാണ്. അന്തരിച്ച വിക്രം കിർലോസ്‌കറിൻ്റെ മകളായ മാനസി കിർലോസ്‌ക്കർ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെയും ബന്ധുവാണ്. രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റയാണ് മാനസിയുടെ ഭർത്താവ്.
2022 നവംബറിൽ തന്റെ പിതാവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കിർലോസ്‌കർ ജോയിൻ്റ് വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനായി നിയമിതയായി. തുടർന്നുണ്ടായ കമ്പനിയുടെ വളർച്ചയ്ക്ക് മെസ്സിയുടെ നേതൃത്വം കാരണമായി. ഇന്ത്യയിൽ 130 വർഷത്തെ സമ്പന്ന ചരിത്രമുള്ള കിർലോസ്‌കർ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയ്ക്ക് 13844 കോടി രൂപയുടെ വിപണി മൂലധനമാണ് ഉള്ളത്.
ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായി കമ്പനി സഹകരിക്കുന്നത് കൊണ്ട് തന്നെ മാനസിയുടെ നേതൃത്വം വളരെ നിർണായകമായ ഒന്നാണ്. ടൊയോട്ടയുടെ രണ്ടാമത്തെ ഹൈബ്രിഡ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെ അവരുടെ പങ്ക് കൂടുതൽ നിർണായകമായി മാറി.
ചെയർമാൻഷിപ്പിന് പുറമെ, ടൊയോട്ട എഞ്ചിൻ ഇന്ത്യ ലിമിറ്റഡ്, കിർലോസ്കർ ടൊയോട്ട ടെക്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ഡെനോ കിർലോസ്കർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ ഗ്രൂപ്പിലെ മറ്റ് നിരവധി കമ്പനികളുടെ മേൽനോട്ടവും മാനസി വഹിക്കുന്നുണ്ട്. തന്റെ പ്രൊമോഷൻ ലഭിക്കുന്നതിന്മുന്നേ, ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബോർഡിൽ സേവനമനുഷ്ഠിച്ച മാനസി, പിതാവിൻ്റെ മരണശേഷം വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
യൂ എസിലെ റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്നും ഫൈൻ ആർട്സ് ബിരുദം നേടിയതിനാൽ, ബിസിനസ്സിൽ ന്യൂതനമായ സ്വാധീനങ്ങൾ ചെലുത്താൻ മാനസിയ്ക്ക് സാധിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള( (SDGs) ഇന്ത്യയിലെ ആദ്യത്തെ യുവ ബിസിനസ് ചാമ്പ്യനായി ഐക്യരാഷ്ട്ര സഭ മാനസിയെ തിരഞ്ഞെടുത്തിരുന്നു. സുസ്ഥിര വികസനതോടുള്ള മാനസിയുടെ പ്രതിബദ്ധത എടുത്തുപറഞ്ഞിരുന്നു. 2019-ൽ മാനസി, വ്യവസായി രത്തൻ ടാറ്റായുടെ മരുമകനും നോയൽ ടാറ്റയുടെ മകനുമായ നെവിൽ ടാറ്റയെ മാനസി വിവാഹം കഴിച്ചതോടെ, ഇന്ത്യയിലെ രണ്ട് പ്രമുഖ ബിസിനസ്സ് കുടുംബങ്ങൾ ഒന്നുചേർന്നു.
ഹൈ പ്രൊഫൈൽ ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, മാധ്യമശ്രദ്ധ തേടാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മാനസിയുടെ താൽപ്പര്യവും. പരമ്പരാഗത ബിസിനസ് രീതികളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്ന രീതിയാണ് മാനസിയുടെ മാനേജ്‌മന്റ് ശൈലി. ലോകമെമ്പാടുമുള്ള യാത്രകൾ മാനസിയുടെ കലാപരമായ സംവേദനക്ഷമതയെ സമ്പന്നമാക്കി, എംഎഫ് ഹുസൈനെപ്പോലുള്ള പ്രശസ്ത കലാകാരന്മാരിൽ നിന്ന് അംഗീകാരവും നേടിയിട്ടുണ്ട്.