ഉച്ചയ്ക്ക് 2:55 ന് ബെംഗളൂരുവിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഭീഷണിയെ തുടര്‍ന്ന് വൈകുന്നേരം 5 മണിക്കാണ് വിമാനം പോയത്.
ഡല്‍ഹി: അയോധ്യ വിമാന താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകി. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും മുന്‍കരുതല് നടപടിയെന്നോണമാണ് വിമാനം വൈകിപ്പിച്ചതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അയോധ്യയില്‍ നിന്ന് ബാംഗ്ലൂരുവിലേയ്ക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. ജയ്പൂരില്‍ നിന്നാണ് വിമാനം വന്നതെന്ന് അയോധ്യധാമിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം 2.06ന് ലാന്‍ഡ് ചെയ്തത്. ഉച്ചയ്ക്ക് 2:55 ന് ബെംഗളൂരുവിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഭീഷണിയെ തുടര്‍ന്ന് വൈകുന്നേരം 5 മണിക്കാണ് പോയത്. 132 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ ചില സ്റ്റാഫുകള്‍ക്കാണ് ഇത്തരം സന്ദേശം എത്തിയത്.മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിമാനം ബാംഗ്ലൂരുവിലേയ്ക്ക് തിരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.