പൂനെ: മഹാരാഷ്ട്രയെ ശരിയായ പാതയിലേയ്ക്ക് കൊണ്ടുവരുന്നത് വരെ തനിക്ക് വിശ്രമമില്ലെന്ന് എന്‍സിപി (എസ്പി) നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ശരത് പവാര്‍. എന്‍രെ പ്രായം അതില്‍ ഒരു വിഷയമല്ലെന്നും മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഭരണം അഴിമതിയില്‍ കുരുങ്ങി നില്‍ക്കുകയാണ്. അഴിമതി അവസാനിപ്പിക്കണം. എല്ലാ മേഖലയിലും അഴിമതി നടത്തണമെന്നത് അധികാരത്തിലിരിക്കുന്നവരുടെ നയമാണ്. പക്ഷേ അതില്‍ നിന്നെല്ലാം മഹാരാഷ്ട്രയെ രക്ഷിക്കേണ്ട് അത്യാവിശ്യമാണ്.
ഓഗസ്റ്റില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകര്‍ത്ത സംഭവത്തയെും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രതിമ തകര്‍ന്നത് പ്രതിമയുടെ നിര്‍മാണത്തില്‍ അഴിമതി നടന്നതിനാലാണെന്ന് അദ്ദേഹം വാദിച്ചു. എന്‍സിപി നേതാവ് രാംരാജെ നായിക് നിംബാല്‍ക്കറുടെ സഹോദരന്‍ സഞ്ജീവ് രാജെ നായിക് നിംബാല്‍ക്കറിനെയും ഫാല്‍ട്ടന്‍ എംഎല്‍എ ദീപക് ചവാനെയും എന്‍സിപിയിലേക്ക് (എസ്പി) ചേര്‍ത്തുകൊണ്ട് സത്താറ ജില്ലയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.