വീണ്ടും വെർച്വൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ് ; ഇത്തവണ ലക്ഷ്യം വച്ചത് നടി മാല പാർവ്വതിയെ

മുംബൈ പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്

കൊച്ചി: വീണ്ടും വെർച്വൽ തട്ടിപ്പ്. ഇത്തവണ തട്ടിപ്പുകാർ ലക്ഷ്യം വച്ചത് നടി മാല പാർവ്വതിയെ. മുംബൈ പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത് . പോലീസ് ഉദ്യോ​ഗസ്ഥൻ എന്ന് തോന്നിക്കുന്ന വ്യാജ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കാണിച്ചാണ് തട്ടിപ്പ് നടത്താൽ ശ്രമിച്ചത്. ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താനാണ് തട്ടിപ്പ് സംഘം ശ്രമിച്ചത്.

നടി ഓടർ ചെയ്ത വസ്തുവിന്റെ കൊറിയർ തടഞ്ഞു വെച്ചന്ന് പറഞ്ഞാണ് തട്ടിപ്പുകാർ നടിയെ ഫോണിൽ ബന്ധപ്പെട്ടത്. വിക്രം സിങ് എന്ന് പേരുള്ള ഒരു പോലീസ് ഉദോഗസ്ഥനാണ് എന്ന് പറഞ്ഞ് മാലയുടെ മൊബൈലിലേക്ക് വിളിച്ചയാൾ സാംസാരിച്ചു. നടിയുടെ ആധാർ കാർഡ് മിസ്സ്‌ യൂസ് ചെയ്ത് തായ്‌വാനിലോട്ട് ഒരു പാർസൽ പോയിട്ടുണ്ട് എന്നും അതിൽ അനധികൃതമായി കടത്തിയ മയക്കുമരുന്ന് പോലുള്ള സാധനങ്ങളാണെന്നും ആണെന്ന് പറഞ്ഞാണ് പിന്നീട് കാര്യങ്ങൾ വിശദീകരിച്ചത്.

5 പാസ്പോര്ട്ട് 200 ഗ്രാമ MDMA ഇതൊക്കെയാണ് മാല പാർവതി അയച്ചിട്ടുള്ള പാഴ്‌സലിൽ ഉള്ളതെന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. ഇതിന് പിന്നാലെ ഈ സാധനങ്ങൾ തിരിച്ചയക്കണമെങ്കിൽ പണം നൽകേണ്ടി വരുമെന്നും അല്ലായെങ്കിൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് ഫോണിൽ ബന്ധപ്പെട്ടയാൾ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആരാണ് ഫോണിലൂടെ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോ​ഗസ്ഥനെന്ന് തെളിയിക്കാനായി അയച്ച് നൽകിയ തിരിച്ചറിയൽ കാർഡിൽ ഉണ്ടായ അപാകത ശ്രദ്ധയിൽപെട്ടതാണ് കള്ളി വെളിച്ചത്താകാൻ കാരണം. കാർഡിൽ അശോകസ്തംഭം ഇല്ലാതിരുന്നു. ഇത് വെർച്വൽ അറസ്റ്റിനെ കുറിച്ച് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് ഓർമ്മിക്കാനിടയാക്കിയെന്നും സംശയം തോന്നിയപ്പോൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നെന്നും നടി വ്യക്തമാക്കി.

സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ശ്രദ്ധിക്കുക വെർച്വൽ അറസ്റ്റ് എന്ന വ്യാജേന പലരും മൊബൈൽ ഫോൺ , സമൂഹമാധ്യമം എന്നിവ വഴി തട്ടിപ്പിന് ശ്രമിക്കുന്നുണ്ട്. ഇത്തരം സംശയം തോന്നിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി പോലീസിൽ വിവരമറിയിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments