CinemaCrime

മദ്യപിച്ച് കാറോടിച്ച് അപകടം; നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം : അമിത വേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. നടൻ ബൈജുവിനെതിരെ കേസെടുത്ത് പോലീസ്. ഇന്നലെ അർദ്ധ രാത്രിയായിരുന്നു സംഭവം . തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത് .

അപകടത്തിൽപ്പെട്ട യാത്രക്കാരന് ഗുരുതരമായ പരിക്കുകളൊന്നും ഇല്ലാതിരുന്നുവെങ്കിലും ബൈജു അപകടത്തിൽപെട്ടയാളെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. അപ്പോൾ വൈദ്യപരിശോനയ്ക്കായി നടന്റെ രക്തം വേണമെന്ന് ആശുപത്രി അതികൃതർ പറഞ്ഞു. എന്നാൽ വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകാൻ നടൻ തയ്യാറായില്ല. തുടർന്ന് ഡോക്ടർ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെടുന്നതായി റിപ്പോർട്ട് നൽകി.

ഇതുപ്രകാരം മ്യൂസിയം പൊലീസ് ബൈജുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ കേസെടുത്തു. മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവും അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേ സമയം വാർത്ത അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ നടൻ മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറി. ഇതുകൊണ്ടൊന്നും താൻ പേടിക്കില്ലെന്നായിരുന്നു ബൈജുവിന്റെ പ്രതികരണം. രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടയച്ചു. അപകടത്തിൽ കാറിന്‍റെ ടയർ പഞ്ചറായതിനാൽ, കാർ മാറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *