CrimeNational

പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയില്‍ പോസ്റ്റു ചെയ്തതിന് ഭാര്യയെയും ഭാര്യമാതാവിനെയും 51കാരന്‍ കുത്തിക്കൊന്നു

അഗര്‍ത്തല; സോഷ്യല്‍ മീഡിയയില്‍ പുരുഷന്‍മാര്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന്‌ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ത്രിപുരയിലെ സെപാഹിജാല ജില്ലയിലാണ് സംഭവം. മധുപൂര്‍ സ്വദേശിയായ 51 കാരനാണ് ഭാര്യയെയും ഭാര്യമാതാവിനെയും കുത്തിക്കൊന്നത്. കോഴിക്കര്‍ഷകനായ പ്രതിയും ഭാര്യയും ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. പിതാവിനൊപ്പമാണ് മക്കള്‍ താമസിക്കുന്നത്. ഭാര്യ തന്റെ അമ്മയ്‌ക്കൊപ്പം നേതാജിനഗറിലാണ് താമസിച്ചിരുന്നത്.

ഭര്‍ത്താവുമായി വിവാഹമോചനം ആവിശ്യപ്പെട്ട് ഭാര്യ കേസ് നല്‍കിയിരുന്നു. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ രണ്ട് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം ഭാര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് പ്രതി കാണാനിടയായി. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്

ദുര്‍ഗാ പൂജയ്ക്കു ശേഷം ഭാര്യയും അമ്മയും വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതി കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പോലീസെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് എസ് പി കിരണ്‍ കുമാര്‍ പറഞ്ഞു. പ്രതിയെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുകയും ചെയ്‌തെന്ന് എസ് പി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *