ഗാസ : ഇസ്രായേല്‍ ഗാസയിലെ ഫലസ്തീനികളെ ഉന്മൂലനെ ചെയ്യാനായിട്ട് നരനായാട്ട് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇസ്രായേലിന്റെ കരാളതയില്‍ പിടയുന്നത് ഗാസയിലെ പാവപ്പെട്ട ജനങ്ങളാണ്. ആക്രമണം തുടങ്ങിയത് മുതല്‍ പാലായനവും അഭയാര്‍ത്ഥി ക്യാമ്പുകളിലേയ്ക്ക് മാറ്റപ്പെടലുമാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.
ആക്രമണത്തില്‍ അയവുവരാത്തതിനാല്‍ തന്നെ 1000ത്തിലധികം ആളുകള്‍ ജബാലിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുടുങ്ങി കിടക്കുകയാണെന്ന് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (ഡോക്ടര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്സ്) വെള്ളിയാഴ്ച വ്യക്തമാക്കി.
ഗാസയിലെ സ്കുളുകള്‍ക്ക് നെരെയും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നെരെയുമാണ് ഇസ്രായേല്‍ കൂടുതല്‍ ആക്രമണം നടത്തുന്നത്. ഗാസയിലെ വലിയ അഭയാര്‍ത്ഥി ക്യാമ്പുകള്‍ വടക്കന്‍ ജില്ലയായ ജബാലിയയിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ബെയ്ത് ഹനൂന്‍, ബെയ്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത്. അതിനെതിരെ ഹമാസ് തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.