തിരുവനന്തപുരം: വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ച് വിൽക്കുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പ്രദേശത്ത് പ്രവർത്തിച്ച് വരുന്ന പ്രതിയെയാണ് പോലീസ് പിടികൂടിയത്. കടയ്ക്കാവൂർ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ ഹണി എന്ന യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് .
ജനുവരി മാസത്തിലാണ് വക്കം കായൽവാരത്തുള്ള അനസും അഞ്ചൽ സ്വദേശിയുമായ റിയാസ് ഖാനും ചേർന്ന് വാഹനം വാടകക്ക് എടുത്തത്. കാലാവധി കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതെ ഇവർ ഒളിവിൽ പോവുകയായിരുന്നു. യുവതിയുടെ ഭർത്താവിനെ വിളിച്ച് അർഷാദും ഒപ്പമുണ്ടായിരുന്ന ജവാദ്ഖാനും KL 16 V 6320 രജിസ്ട്രേഷൻ നമ്പർ ഉള്ള നീല മാരുതി സ്വിഫ്റ്റ് കാർ തങ്ങളുടെ കയ്യിലുണ്ടെന്നും 240000 തന്നാൽ തിരികെ നൽകാമെന്നും പറയുകയായിരുന്നു.
ഇതിന് പിന്നാലെ യുവതി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം യുവതിയും ഭർത്താവും ഇവരുടെ സംസാരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് സമീപം പണവുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാർ പോലീസ് നിർദ്ദേശം പിന്തുടർന്ന് തിരുവനന്തപുരത്തേക്ക് എത്തി.
സ്വകാര്യ കാറിൽ പോയ ഇവരെ പോലീസ് വിവിധ സംഘങ്ങളായി പിന്തുടർന്നു. പക്ഷേ ഇതിനിടെ യുവതിയോടും ഭർത്താവിനോടും വിമാനത്താവളത്തിന് സമീപത്ത് എത്താൻ പറ്റിയില്ലെന്നും ബീമാപള്ളിയിലും മറ്റ് പലയിടത്തും എത്താൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ പോലീസ് നിർദ്ദേശമനുസരിച്ച് യുവതി തട്ടിപ്പ് സംഘത്തോട് ആ സ്ഥലത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉണ്ടെന്നും പരുത്തിക്കുഴിയിലേക്ക് എത്താമെന്നുമറിയിച്ചു.
പരുത്തിക്കുഴിയിൽ ബൈക്കിലെത്തിയ മുട്ടത്തറ ബീമാപള്ളി വള്ളക്കടവ് ഷിഫ മൻസിൽ ജവാദ് ഖാൻ ഇവരിൽ നിന്നും പണം വാങ്ങി. പണവുമായി ബൈക്കിൽ പോയ യുവാവിനെ പോലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യ്തു. ചോദ്യം ചെയ്യലിലാണ് കാർ വാടകയ്ക്ക് എടുത്ത ശേഷം വ്യാജ രേഖയുണ്ടാക്കി വിറ്റതായാണ് പ്രതികളിൽ നിന്ന് ലഭിച്ച വിവരം.പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.