ഡല്‍ഹിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ 34 കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ പ്രദേശത്താണ് ഒരു വഴിയാത്രക്കാരന്‍ യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം കേസ് എടുക്കുകയും ചെയ്തു.

ഒരു വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന പീഡനത്തിനിരയായ യുവതി ഒഡീഷ സ്വദേശിനിയാണ്. യുവതിയെ മറ്റെവിടെയെങ്കിലും വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സരായ് കാലെ ഖാന്‍ പ്രദേശത്ത് തള്ളുകയും ചെയ്തതായിട്ടാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. യുവതി ചികിത്സയില്‍ തുടരുകയാണ്.

മൊഴിയെടുക്കുന്നതിനിടെ ഇടയ്ക്കിടെ മൊഴി മാറ്റുകയാണ് യുവതി. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാങ്കേതിക നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments