മുംബൈ: പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ 35 കാരനാണ് അറസ്റ്റിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ അവധി സമയത്ത് കുട്ടി അമ്മാവന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നു. ഈ സമയത്താണ് അശ്ലീല വീഡിയോകള്‍ കാട്ടി യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
‘വീട്ടില്‍ ആരുമില്ലാത്ത സമയത്തെല്ലാം അമ്മാവന്‍ എന്റെ അടുത്ത് വരികയും അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പലതവണ അമ്മാവന്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചുവെന്നും കുട്ടി കൗണ്‍സിലിങ്ങില്‍ വ്യക്തമാക്കി. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തിയിരുന്നുവെന്നും അതാണ് ഇക്കാര്യം മാതാപിതാക്കളെപോലും അറിയിക്കാതിരുന്നതെന്നും കൗണ്‍സിലിങ്ങില്‍ കുട്ടി വെളിപ്പെടുത്തി. കൗണ്‍സിലറാണ് കുട്ടിയുടെ രക്ഷിതാക്കളോട് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാലെ ഇവര്‍ യുവാവിനെതിരെ പരാതി നല്‍കി. പോക്്‌സോ കേസാണ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.