CrimeNational

കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കം. പട്ടാപ്പകല്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

താനെ: കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചുള്ള വാക്കേറ്റത്തില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയി ലെ താനെ ജില്ലയിലാണ് പട്ടാപ്പകല്‍ ഈ ദാരുണ സംഭവം അരങ്ങേറിയത്. താനെ സ്വദേശിയായ 41 കാരനായ നദീം ഖാനാണ് ഭാര്യ അമ്രിനെ(36) വഴക്കിനെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തി കൊലാപ്പെടുത്തിയത്. ഇവര്‍ക്ക് പത്ത് വയസും രണ്ട് വയസുമുള്ള രണ്ട് കുട്ടികളുണ്ട്. ഇരുവരും കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് വീട്ടില്‍ തര്‍ക്കത്തിലായിരുന്നു.

തുടര്‍ന്ന് യുവതി പോലീസിനെ ഫോണ്‍ ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ തിരക്കിലാണെന്നും കുറച്ച് സമയത്തിനു ശേഷമേ എത്താനാവു എന്നുമാണ് യുവതിക്ക് പോലീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം. തുടര്‍ന്ന് യുവതി കുട്ടികളെ കാണാനായി അവര്‍ പഠിക്കുന്ന സ്‌കൂളിലേയ്ക്ക് പോയിരുന്നു.

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഖാന്‍ അമ്റിനുമായി വഴക്കുണ്ടാക്കുകയും ദേഷ്യം തീര്‍ക്കാനായി ഭാര്യയെ കുത്തിക്കൊല പ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഖാനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മിരാ റോഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *