ന്യൂഡല്‍ഹി: ഇസ്രായേലിനെ സഹായിക്കാന്‍ തുനിയരുതെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാന്റെ ഭീകര സംഘടനായ ഹമാസിനും ഇറാന്‍ സഹായം ചെയ്യുന്ന ഹിസ്ബുള്ളയ്ക്കും മറ്റൊരു ഭീകരസംഘടനയായ ഹൂതികളുടെ പ്രിയരായ ഗാസയ്‌ക്കെതിരെയും തുറന്നപോരാണ് ഇസ്രായേല്‍ നയിക്കുന്നത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണയാണ് ഇസ്രായേലിനെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. പോര്‍ വിളികള്‍ ശക്തമാക്കുകയാണ് ഇസ്രായേല്‍.
തങ്ങളുടെ മേല്‍ ഏതെങ്കിലും ആക്രമണങ്ങളില്‍ ഇസ്രായേലിനെ സഹായിക്കാന്‍ നിന്നാല്‍ തങ്ങളുടെ പ്രദേശങ്ങളോ വ്യോമമേഖ ലയോ ഉപയോഗിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ ഭീഷണി. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങിയ എണ്ണ സമ്പന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് രഹസ്യ നയതന്ത്ര മാര്‍ഗങ്ങളിലൂടെയാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്.
ഈ മാസം ആദ്യം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തിരിച്ചടിക്കാന്‍ ഇറാന്‍ പ്രതിജ്ഞയെടുത്തുവെന്ന പ്രഖ്യാപനമായിരുന്നു ഈ ആക്രമണം. ഇതിന് പിന്നാലെയാണ് ഇസ്രായേലിന് ഒപ്പം നിൽക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തുന്നത്.