വെൽക്കം ലൂണ ജൂനിയർ; ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി

നായകൻ്റെ കുഞ്ഞിൻ്റെ വരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ്.

കേരളബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയ്ക്ക് കുഞ്ഞു പിറന്ന ആഘോഷത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ. നായകൻ ലൂണയുടെ മടങ്ങി വരവിനെ ഇരട്ടി മധുരമാക്കിയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്.

അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും കുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവെച്ചത് കേരളാ ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്. പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിൻ്റെ ഭാഗമാകുന്നുവെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

“പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിൻ്റെ ഭാഗമാകുന്നു. കുഞ്ഞു സാൻ്റീനോയെ വരവേൽക്കുന്ന മരിയാനയ്ക്കും അഡ്രിനയ്ക്കും അഭിനന്ദങ്ങൾ”- കേരളാ ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും കുട്ടിയോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രവും കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിൽ പങ്കുവെച്ചു.

ലൂണക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ നേർന്ന് നിരവധി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും രംഗത്തെത്തി. ബ്ലാസ്റ്റേഴ്സിൻ്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരമായാണ് ലൂണയെ കണക്കാക്കുന്നത്. 2021-22 ഐഎസ്എൽ സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിനായി 55 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments