ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. മർദ്ദനമേറ്റ ജനീഷിഷ് കോട്ടയം മെഡിക്കൽ ചികിത്സയിൽ ഇരിക്കെ രാത്രി മരിച്ചു.
ഇയാളുടെ അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജനീഷ് മർദ്ദനമേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്.
നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മർദ്ദനമേറ്റത്.