ഗാസ; ഹൂതികളെ വെല്ലുവിളിച്ച് വീണ്ടും ഗാസയ്ക്ക് നെരെ ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേല്‍. വടക്കന്‍ ഗാസയിലെ ജബാലിയ പട്ടണത്തിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതുമൂലം കുട്ടികളടക്കം 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ പ്രാദേശിക സമയം രാത്രി 9:40 നായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 14 പേരെ ഇനിയും കണ്ടെത്താനായിട്ടി ല്ലെന്നും ഡിഫന്‍സ് ഏജന്‍സിയുടെ വക്താവ് മഹ്‌മൂദ് ബാസല്‍ പറഞ്ഞു.
ഫലസ്തീനികളുടെ അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെ എട്ട് സ്‌കൂളുകളില്‍ ആയിരുന്നു ആക്രമണം. പല തവണകളായിട്ടാണ് ആക്രമണം നടന്നത്. ജബാലിയ ക്യാമ്പിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള തങ്ങളുടെ ചോദ്യങ്ങളോട് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചില്ലെന്ന് എഎഫ്പി അറിയിച്ചിട്ടുണ്ട്.
ജബാലിയയിലെ ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലിന്‍രെ ലക്ഷ്യം. അവരെ പിന്തുണയ്ക്കുന്ന ഹൂതികളെ പോലും ഇസ്രായേല്‍ അനുസരിക്കുന്നില്ല. ഗാസയ്ക്കെതിരെ സമീപകാലത്ത് നടന്ന യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇതുവരെ കുട്ടികളും, സ്ത്രീകളും, ആരോഗ്യ പരിപാലകരും. പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ 42,000 പേരെ ഇസ്രായേല്‍ കൊന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.