‘നീ കൊ ഞാ ച’ പെണ്‍കുട്ടിയെ കൊന്നതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ശിവഗംഗ: തമിഴ്‌നാട്ടില്‍ ബന്ധുവായ കുട്ടിയെ കൊന്ന പ്രതി ആത്മഹത്യ ചെയ്തു. ശിവഗംഗയ്ക്ക് സമീപമുള്ള മാതാഗുപട്ടി ഗ്രാമത്തിലാണ് ഈ സംഭവമുണ്ടായത്. വ്യാഴാഴ്ച ആണ് 23 വയസ്സുള്ള യുവാവ് 20 കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മധുഗുപ്പട്ടിയിലെ എം മോനിഷ (20), സിംഗംപുണരി പിരാന്മലയിലെ ആര്‍ ആകാശ് (23) എന്നിവരാണ് മരിച്ചത്.

മോനിഷ ശിവഗംഗയിലെ ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആകാശ് കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോനിഷയും ആകാശും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേയ്ക്ക് എത്തുന്നതിനോട് മോനിഷയുടെ വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു. അതോടെ മോനിഷ ബന്ധത്തില്‍ നിന്ന് പിന്‍മാറി.

വ്യാഴാഴ്ച്ച മോനിഷ വീട്ടില്‍ തനിച്ചായപ്പോഴാണ് ആകാശ് എത്തിയത്. വീണ്ടും പ്രണയബന്ധം തുടരുന്നതിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ മോനിഷയോട് ആകാശ് വഴക്കിടുകയും മോനിഷയെ കുത്തിക്കൊന്ന ശേഷം ആകാശ്് കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് മദാഗുപ്പട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ശിവഗംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments