
ഹരിയാന; ബിജെപി മൂന്നാമതും ഹാട്രിക്കടിച്ച ഹരിയാനയില്‍ ഒക്ടോബര്‍ 15ന് വീണ്ടും ബിജെപി അധികാരത്തിലേറും. ഒക്ടോബര്‍ 15ന് പഞ്ച്കുളയില്‍ മനോഹര്‍ ലാല്‍ ഖട്ടാറിന് പകരം മുഖ്യമന്ത്രിയായ നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്യും. ഇത്തവണ ബിജെപി വിജയിച്ചാല്‍ നയാബ് സിംഗ് സൈനി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടു ക്കപ്പെടുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാക്കിയിരുന്നു. കുരുക്ഷേത്ര ജില്ലയിലെ ലാഡ്വ മണ്ഡലത്തില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൈനി വിജയിച്ചിരുന്നു.
പഞ്ച്കുളയില്‍ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ക്കായി ഡിസിയുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ മനോഹര്‍ ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നയാബ് സിംഗ് സൈനി വിജയിച്ചാല്‍ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസി നേക്കാള്‍ 11 സീറ്റുകള്‍ കൂടുതലായി 48 സീറ്റുകള്‍ നേടിയാണ് ബിജെപി ഇത്തവണ ഹരിയാന പിടിച്ചെടുത്തത്. മൂന്ന് സ്വതന്ത്രരരെയും കൂടെ കൂട്ടിയപ്പോള്‍ ബിജെപിക്ക്്് അംഗബലം കൂടുകയും ചെയ്തിരുന്നു.