ലെബനന്‍; ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ലെബനില്‍ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ബെല്‍ജിയന്‍ സൈന്യം ലെബനനില്‍ നിന്ന് 100 യൂറോപ്യന്മാരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബെല്‍ജിയന്‍ സൈനിക വിമാനത്തില്‍ 100-ലധികം യൂറോപ്യന്മാരെ ലെബനനില്‍ നിന്ന് ഒഴിപ്പിച്ചുവെന്ന് സംഘം വ്യക്തമാക്കി.
ബെല്‍ജിയന്‍ തലസ്ഥാനത്തിനടുത്തുള്ള മെല്‍സ്‌ബ്രോക്ക് സൈനിക താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ 58 ബെല്‍ജിയക്കാരും അവരുടെ കുടുംബങ്ങളും 41 ഡച്ച് പൗരന്മാരും, ഫ്രാന്‍സില്‍ നിന്നുള്ള 11 പേരും ലക്‌സംബര്‍ഗില്‍ നിന്നുള്ള ഒരാളും ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വെള്ളിയാഴ്ച പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ലെബനനില്‍ താമസിക്കുന്ന 1,800-ഓളം ബെല്‍ജിയക്കാരില്‍ 150-ഓളം പേര്‍ ബെല്‍ജിയത്തിലേക്ക് മടങ്ങിയിരുന്നു. ഒക്ടോബര്‍ 2 മുതല്‍ 3 വരെ രാത്രിയില്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആക്രമിക്കപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത അനേകം പേര്‍ ഇതിനകം ലെബനന്‍ വിട്ടു.